ചെങ്ങന്നൂർ : പാറക്കടവില്‍ പമ്പാനദിയിൽ രണ്ട് ശബരിമല തീർഥാടകര്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ചെന്നൈ സ്വദേശി സന്തോഷ് (19 ), ടീ നഗര്‍ സ്വദേശി അവിനാഷ് (21) എന്നിവരാണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിടെയാണ് അപകടം.

അപകടം നടന്ന സ്ഥലത്ത് നഗരസഭയുടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതിന് മുന്‍പ് ഇവിടെ നിരവധി ആളുകള്‍ ഒഴുക്കില്‍പ്പെട്ടിരുന്നതായി നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *