മൂന്നം​ഗ സംഘം ബൈക്കിലെത്തി; മലപ്പുറത്ത് പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് 16,500 രൂപ കവർന്നു

മലപ്പുറം: പൊന്നാനിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ മർദ്ദിച്ച് പണം കവർന്ന സംഭവത്തിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. പെരുമ്പടപ്പിലെ പിഎൻഎം ഫ്യൂവൽസിൽ ആണ് സംഭവം.

16,500 രൂപയുമായി കടക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.സംഘത്തിലെ ഒരാൾ ജീവനക്കാരന്റെ അടുത്തേക്കു വന്ന് ചവിട്ടി വീഴ്ത്തുന്നത് ദൃശ്യങ്ങളിൽ കാണാം. മറ്റു ജീവനക്കാരെത്തി പ്രതികളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കടന്നു കളഞ്ഞു. പിന്നാലെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *