നിലമ്പൂരിൽ ഫയർ ഡാൻസിനിടെ യുവാവിന് പൊള്ളലേറ്റു: അപകടം വായിൽ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പവേ

മലപ്പുറം: നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ യുവാവിനു പരിക്ക്. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് (29) പരിക്കേറ്റത്. വായിൽ മണ്ണെണ്ണ ഒഴിച്ച് തീയിലേക്ക് തുപ്പവേയായിരുന്നു അപകടം. മുഖത്തും വസ്ത്രത്തിലും മണ്ണെണ്ണ  വീഴുകയും തീ പടരുകയുമായിരുന്നു. പോളിസ്റ്റർ വസ്ത്രമായതിനാൽ ആളിക്കത്തി.

വേദിയിലും സദസ്സിലും ഉണ്ടായിരുന്നവർ ഓടിയെത്തി തീയണച്ചു. മുഖത്തും നെഞ്ചത്തും പൊള്ളലുണ്ട്. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീടു  മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമല്ല. നിലമ്പൂർ നഗരസഭയും വ്യാപാരികളും ചേർന്നാണു പാട്ടുത്സവം സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *