ക്രിസ്മസ് – ന്യൂ ഇയര്‍ ബംപർ: 20 കോടിയുടെ ഭാഗ്യനമ്പർ വിറ്റത് പാലക്കാട്ട്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് ന്യൂ ഇയര്‍ ബംപറിന്റെ ഒന്നാം സമ്മാനം XC 224091 എന്ന ടിക്കറ്റിന്. പാലക്കാട്ട് ഷാജഹാൻ എന്ന ഏജന്റ് വിറ്റ  ടിക്കറ്റാണിത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. നികുതി കഴിഞ്ഞുള്ള തുക ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം കിട്ടും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിൽ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്.

രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. പാലക്കാടാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം.

 

Leave a Reply

Your email address will not be published. Required fields are marked *