ആരുമില്ലാത്ത ദിവസം വീട്ടിലെത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, വിവരം പുറത്തറിഞ്ഞത് ഗര്‍ഭിണിയായതോടെ, ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

അടിമാലി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് നബീസ് (20) ആണ് അറസ്റ്റിലായത്.

ഫോണിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട നബീസ് കഴിഞ്ഞ ഡിസംബറില്‍ വീട്ടില്‍ മറ്റാരും ഇല്ലാത്ത ദിവസം പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. 17 കാരി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്.

അടിമാലിയിലുള്ള പ്ലസ്ടു സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായത്. വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് നബീസിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബിഹാര്‍ സ്വദേശികളായ മാതാപിതാക്കളുടെ മകനായ പ്രതി ഐരാപുരം കോളജിലാണ് പഠിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പോക്‌സോ നിയമപ്രകാരമാണ് മുഹമ്മദ് നബീസിനെതിരൈ പൊലീസ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *