ബാറില്‍ മദ്യപിച്ച് തര്‍ക്കം, കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തൃശൂര്‍: മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന്‍ മിഥുന്‍ ആണ് മരിച്ചത്.

ഇരുപത്തിയെട്ട് വയസ്സായിരുന്നു. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെ, പുറത്തിറങ്ങിയപ്പോള്‍ ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് മിഥുനെ കുത്തിയതെന്ന് സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു.

ആഴത്തില്‍ കുത്തേറ്റ യുവാവിന്റെ കുടല്‍ പുറത്തു വന്നിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലരെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *