തൃശ്ശൂരില്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ച് കെ മുരളീധരന്‍

കോഴിക്കോട്: കെ മുരളീധരന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരെ സന്ദര്‍ശിച്ചു. വടകരയില്‍ എ. പി വിഭാഗം നിര്‍ണായക ശക്തികൂടിയാണ്. മുരളീധരന്‍ വടകരയില്‍ നിന്ന് പിന്മാറി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. തൃശ്ശൂരിലേക്ക് മാറ്റുന്ന കാര്യം അറിയിക്കുകയും പിന്തുണയാവശ്യപ്പെടുകയും ചെയ്തു.

അതേസമയം, വടകര തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ മറ്റന്നാള്‍ നടക്കാനിരിക്കെയുള്ള സ്ഥാനാര്‍ത്ഥി മാറ്റം അംഗീകരിക്കാവില്ലെന്നാണ് മുരളീധരന്‍ നേരത്തെ നിലപാടറിയിച്ചത്. എന്നാല്‍ തൃശ്ശൂരില്‍ തന്നെ മത്സരിപ്പിക്കാനുള്ള പാര്‍ട്ടി തീരുമാനത്തെ മുരളീധരന്‍ അംഗീകരിച്ചിട്ടുണ്ട്.

വടകരയില്‍ പി ജയരാജനായിരുന്നു കഴിഞ്ഞ തവണ മുരളീധരന്റെ എതിരാളി. കെ മുരളീധരനെ വടകരയില്‍ നിന്ന് മാറ്റി തൃശൂരില്‍ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അംഗീകരിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പത്മജ പോയത് യുഡിഎഫിന് ഗുണം ചെയ്യും. കോൺഗ്രസ്‌ ആ സിറ്റുവേഷൻ ബുദ്ധിപരമായി നേരിടുന്നുണ്ട്. നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് ഒന്നും പ്രശ്നമല്ലെന്നും വാപ്പമാർ പോകാതെ നോക്കിയാൽ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *