വനിതാദിനത്തിൽ വനിതകൾക്ക്‌ മൈജി കെയർ ഓഫർ

കോഴിക്കോട്‌: വനിതകൾ നിയന്ത്രിക്കുന്ന തൊണ്ടയാട്‌ മൈജി കെയറിൽ ലോക വനിതാദിനത്തോടനുബന്ധിച്ച്‌ വനിതകൾക്ക്‌ വമ്പൻ ഇളവ്‌. വനിതകൾ സർവീസിന്‌ കൊണ്ടുവന്ന മൊബൈൽഫോൺ, ലാപ്‌ടോപ്, ടാബ്‌ എന്നിങ്ങനെ ഡിജിറ്റൽ ഗാഡ്‌ജറ്റ്‌സ്‌, ടി.വി., ഫ്രിഡ്‌ജ്‌, എ.സി., വാഷിങ്‌ മെഷീൻപോലുള്ള ഹോംഅപ്ളയൻസസ്‌, കെറ്റിൽ, മിക്സർ ഗ്രൈൻഡർ, ഓവൻപോലുള്ള കിച്ചൺ അപ്ളയൻസസ്‌, ഫാൻ, അയേൺബോക്സ്‌ പോലുള്ള സ്മോൾ അപ്ളയൻസസ്‌ എന്നിവയിൽ സർവീസ്‌ ചാർജ്‌ ഈടാക്കില്ല.

ലോകവനിതാദിനമായ വെള്ളിയാഴ്ചയും തുടർന്ന്‌ ശനി, ഞായർ ദിനങ്ങളിലും ഓഫർ ലഭ്യമാകും. റിപ്പയർ ചെയ്യുമ്പോൾ പാർട്‌സ്‌ ആവശ്യമായിവന്നാൽ അതിന്‌ പ്രത്യേക വിലക്കിഴിവുണ്ട്‌. വനിതകളെ ടെക്‌നിക്കൽ മേഖലയിൽ ഉയർത്തുക എന്ന ലക്ഷ്യംവെച്ച്‌ സ്ഥാപിച്ച തൊണ്ടയാട്‌ മൈജി കെയറിലെ എല്ലാ ജീവനക്കാരും വനിതകളാണ്‌. വെള്ളിയാഴ്ച മൈജി കെയറിൽവെച്ച്‌ നടക്കുന്ന ചടങ്ങിൽ നഗരത്തിലെ ഹരിതകർമസേന വനിതാപ്രവർത്തകരെയും മൈജിയിൽ അഞ്ചുവർഷം പൂർത്തിയാക്കിയ വനിതാജീവനക്കാരെയും ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *