എ.സി.കൾക്ക് വേനൽക്കാല ഓഫറുമായി അജ്മൽ ബിസ്മി

 

എ.സി.കൾക്ക് വേനൽക്കാല വിലക്കുറവുമായി ഗൃഹോപകരണ വിപണന ശൃംഖലയായ ‘അജ്മൽ ബിസ്മി’. അജ്മൽ ബിസ്മിയുടെ ഇലക്‌ട്രോണിക്സ് വിഭാഗത്തിൽ മുൻനിര കമ്പനികളുടെ എ.സി.കൾക്ക് 70 ശതമാനം വരെയാണ് ‘സമ്മർ കൂൾ ഓഫർ’ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി എൽ.ജി., സാംസങ്, വോൾട്ടാസ്, ബ്ലൂസ്റ്റാർ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ എ.സി.കൾ വൻ വിലക്കുറവിൽ വാങ്ങാൻ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.

കാർഡ് പർച്ചേസുകൾക്കൊപ്പം 20 ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്, എക്സ്‌ചേഞ്ച് ഓഫറുകൾ, ഏറ്റവും കുറഞ്ഞ ഇ.എം.ഐ. സ്‌കീമുകൾ എന്നിവയും ഉണ്ട്. ഇതിനുപുറമേ അധിക വാറന്റി സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബജാജ് ഫിൻസെർവ് വഴി വാങ്ങുമ്പോൾ 3,500 രൂപ വരെ വിലയുള്ള കാഷ് വൗച്ചറുകളും നേടാം.

Leave a Reply

Your email address will not be published. Required fields are marked *