കൊല്ലം : ഖത്തറിൽ ജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കുകയും അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കേസിൽ പരാതിക്കാരായ യുവതികൾ പുനലൂരിൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യ മൊഴി നൽകി. കൊട്ടാരക്കര ചക്കുവരയ്ക്കൽ സ്വദേശി സുധീപ് ചന്ദ്രനെതിരെയാണു കുളത്തൂപ്പുഴ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ ഖത്തറിൽ നിന്ന് ആഫ്രിക്കയിലേക്കു കടന്നതായാണ് വിവരം.

എന്നാൽ, പീഡനം സംബന്ധിച്ച പരാതി മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ ഓഫിസിൽ നിന്നു പ്രതിക്കു ചോർന്നു കിട്ടിയെന്ന സംഭവത്തിൽ ആരോപണ വിധേയനായ പഴ്സനൽ സ്റ്റാഫംഗത്തിനെതിരെ ഇതുവരെ നടപടിയില്ല. മന്ത്രിയുടെ ഓഫിസ് വ്യക്തമായ വിശദീകരണം നൽകുന്നുമില്ല.

 

Leave a Reply

Your email address will not be published. Required fields are marked *