കൊച്ചി: നടി നിഷാ സാരംഗിനോട് മോശമായി പെരുമാറിയ ഉപ്പും മുളക് പരമ്ബരയുടെ സംവിധായകന്‍ ആര്‍. ഉണ്ണികൃഷ്ണനെ മാറ്റിയെന്ന് ഫ്‌ലവേഴ്‌സ് ചാനല്‍. മാനേജിങ് ഡയറക്ടര്‍ ആര്‍ ശ്രീകണ്ഠന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാനല്‍ നേരിട്ട് നിര്‍മിക്കുന്ന പരമ്ബരയാണിത്. പരമ്ബരക്ക് പുതിയ സംവിധായകനെത്തുമെന്ന് ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. പരാതി ഉന്നയിച്ച നടി തുടര്‍ന്നും ഊ പരമ്ബരയില്‍ അഭിനയിക്കും. നടിയുടെ പരാതിയില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *