ആഗ്ര: സൈന്യത്തില്‍ ചേരാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ യുവാവ് ആത്മഹത്യ ചെയ്തു. ന്യൂ ആഗ്രയിലെ ശാന്തി നഗറിലുള്ള മുന്ന കുമാര്‍ എന്ന 24കാരന്‍ ഫെയ്‌സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത്. 1:09 മിനുട്ട് ദൈര്‍ഘ്യമുള്ള ലൈവ് വീഡിയോ 2750 പേരോളം തല്‍സമയം കണ്ടിരുന്നു. എന്നാല്‍ ആരും തന്നെ വിവരം പൊലീസിനെയോ ഇയാളുടെ കുടുംബത്തേയോ അറിയിച്ചില്ല.

ബി.എസ്.സി ബിരുദധാരിയാണ് മുന്ന. ബുധനാഴ്ച്ച അതിരാവിലെയാണ് ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് ചെയ്തുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യ ചെയ്തത്. ഇവിടെ നിന്ന് ആറ് പേജുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ തന്റെ മരണത്തില്‍ താന്‍ തന്നെയാണ് ഉത്തരവാദിയെന്നും അഞ്ച് തവണ ശ്രമിച്ചിട്ടും സൈന്യത്തില്‍ ചേരാന്‍ സാധിക്കാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *