താമരശ്ശേരി: ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം.കനത്ത മഴയെ തുടര്‍ന്ന് ചുരം അപകടാവസ്ഥയില്‍ ആയതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിഞ്ഞ റോഡിലെ അപകടാവസ്ഥ കണക്കിലെടുത്ത്, വയനാട് ചുരത്തില്‍ വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണ മെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് പറഞ്ഞു ഇതുവഴി.

സ്‌കാനിയ, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ യാത്രാ വാഹനങ്ങള്‍ വാഹനങ്ങള്‍ താമരശേരി ചുരംവഴി പോകുന്നതും വരുന്നതും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. നാളെ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കളക്ടര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *