തിരുവനന്തപുരം : യു.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ നാലുവയസുകാരി തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പീഡനം.

ബസില്‍ ആയയോ സഹായിയോ ഉണ്ടായിരുന്നില്ല. വീട്ടിലെത്തിയ കുട്ടി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. കുട്ടിയെ ഉടന്‍ നഗരത്തിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയശേഷം രക്ഷിതാക്കള്‍ പൊലീസിന് പരാതി നല്‍കി.

കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, ബസ് ഡ്രൈവറായ രാജശേഖരനുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *