നോട്ടിങ്ഹാം : ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയക്ക് ഇന്ന് നോട്ടിങ്ഹാം ട്രെന്‍ഡ് ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ തുടക്കമാവും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ഏകദിനത്തിനാണ് വ്യാഴാഴ്ച തുടക്കം കുറിക്കുക.

കുട്ടി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് മുന്നിലായിരുന്നു ഇന്ത്യയുടെ സ്ഥാനമെങ്കില്‍ ഏകദിനത്തില്‍ കാര്യങ്ങള്‍ മറിച്ചാണ്. വണ്‍ഡേ ഫോര്‍മാറ്റില്‍ നിലവില്‍ ഫസ്റ്റ് റാങ്കുകാരാണ് ഇംഗ്ലീഷുകാര്‍.

ജോസ് ബട്ട്‌ലര്‍, ജാസണ്‍ റോയ്, അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ഒയിന്‍ മോര്‍ഗന്‍, ബെന്‍സ്‌റ്റോക്‌സ് എന്നിവരടങ്ങുന്നതാവും ഇംഗ്ലണ്ട് ടീം. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരായിരിക്കും ഇന്ത്യന്‍ ടീമില്‍ ഉണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *