കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എമ്മുകാർക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു; നിർമാണത്തിനിടെ പൊട്ടിത്തെറിച്ചതെന്ന് പൊലീസ്

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാതോടിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് സി.പി.എം പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

സിപിഎം പ്രവർത്തകരായ ഷെറിൻ (26), വിനീഷ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. മുഖത്തും കൈയ്ക്കും പരിക്കേറ്റു.

മുളിയാതോട് മരമില്ലിന് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂർ ചാല മിംസ് ആശുപത്രിയിലേക്കും മാറ്റി. പാനൂർ സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *