മൂന്നുകുട്ടികളെ കിണറ്റിലെറിഞ്ഞ് ആത്മഹത്യാശ്രമം; രണ്ടുകുട്ടികള്‍ മരിച്ചു, അമ്മ റിമാന്‍ഡില്‍

വടക്കാഞ്ചേരി (തൃശ്ശൂര്‍): വെള്ളാറ്റഞ്ഞൂരില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുരുത്തി വീട്ടില്‍ അഖിലിന്റെ ഭാര്യ സയ്‌ന (28) ആണ് അറസ്റ്റിലായത്. മക്കളായ അഭിജയ് (7), ആദിദേവ് (5), ഒന്നര വയസ്സുള്ള അഗ്നിക എന്നിവരെ വീട്ടിലെ കിണറ്റിലെറിഞ്ഞ ശേഷമാണ് സയ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്.

സംഭവം കണ്ട അടുത്ത ബന്ധു അഭിനവ് കിണറ്റിലിറങ്ങി പരിസരവാസികളുടെ സഹായത്തോടെ കുട്ടികളെ പുറത്തെടുത്തെങ്കിലും അഭിജയും ആദിദേവും മരിച്ചു. രക്ഷപ്പെട്ട ഒന്നര വയസ്സുകാരി അഗ്നിക അഖിലിന്റെ അമ്മയോടൊപ്പമാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സയ്‌നയെ അപകടനില തരണംചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകം, കൊലപാത ശ്രമം, ആത്മഹത്യാ ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം, ജുവനൈല്‍ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. വടക്കാഞ്ചേരി കോടതി പ്രതിയെ റിമാന്റ് ചെയ്തു.എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. അജിത്ത്, എസ്.ഐ. യു. മഹേഷ്, എ.എസ്.ഐ. എ.വി. സജീവ്, സിവില്‍ പോലീസ് ഓഫീസര്‍ കെ. സഗുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *