ചില്ലറയെ തുടര്‍ന്ന് തര്‍ക്കം; കണ്ടക്ടര്‍ ബസില്‍ നിന്ന് തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ സ്വകാര്യ ബസ് കണ്ടക്ടറുടെ മര്‍ദനമേറ്റ യാത്രക്കാരന്‍ മരിച്ചു. ചികില്‍സയിലായിരുന്ന കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ആണ് മരിച്ചത്. കണ്ടക്ടര്‍ ഊരകം സ്വദേശി കടുകപ്പറമ്പില്‍ രതീഷ് റിമാന്‍ഡിലാണ്. ഏപ്രില്‍ രണ്ടിനാണ് കണ്ടക്ടറും യാത്രക്കാരനും തമ്മില്‍ ചില്ലറയെച്ചൊല്ലി തര്‍ക്കവും മര്‍ദനവുമുണ്ടായത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ബസിലായിരുന്നു സംഭവം. ബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിട്ടപ്പോള്‍ പവിത്രന്‍റെ തല കല്ലിലിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *