കാണാതായ യുവതി മറ്റൊരു വീട്ടിൽ മരിച്ചനിലയിൽ; വീട് നോക്കാമെന്നേറ്റയാൾ 22 കി.മീ. അകലെ തൂങ്ങിമരിച്ച നിലയിൽ, ദുരൂഹത

പയ്യന്നൂർ: മാതമംഗലം കോയിപ്രയിൽനിന്നും കാണാതായ യുവതിയെ അന്നൂരിലെ ഒരു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അനില (36യാണ് മരിച്ചത്. യുവതിയെ കാണാനില്ലെന്നു ഭർത്താവ് പരാതി നൽകിയിരുന്നു. ഇതിന്റെ പിറ്റേദിവസമാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. ഈ വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് സുദർശൻ പ്രസാദിനെ 22 കിലോമീറ്റര്‍ അകലെ കുറ്റൂർ ഇരൂളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

അന്നൂർ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും കഴിഞ്ഞദിവസങ്ങളിൽ വിനോദ യാത്രയിലായിരുന്നു . തിരികെ വീട്ടിലെത്തിയപ്പോഴാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിനോദയാത്ര പോകുന്നതിനാൽ വീട് നോക്കാൻ സുദർശൻ പ്രസാദിനെ ബെറ്റി ഏൽപ്പിച്ചിരുന്നു. എന്നാൽ അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിൽ അവ്യക്തത നിലനില്‍ക്കുകയാണ്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലവും തമ്മില്‍ നല്ല ദൂരവ്യത്യാസമുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *