യുവാവിനെ തട്ടിക്കൊണ്ടു പോയി ദേഹത്ത് കല്ലെടുത്തിട്ട് കൊന്ന സംഭവം: മുഖ്യപ്രതി പിടിയിൽ

കരമന അഖില്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി അഖില്‍ പിടിയില്‍. തമിഴ്നാട്ടിലെ വെള്ളിലോഡില്‍നിന്നാണ് അഖില്‍ എന്ന അപ്പു പിടിയിലായത്. അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ട് കൊലപ്പെടുത്തിയത് അപ്പുവാണ്. ഗൂഢാലോചനയില്‍ പങ്കുള്ള അനീഷ്, ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരും പിടിയിലായി. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത വിനീഷ്, സുമേഷ് എന്നിവർ ഒളിവിലാണ്.

കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിൽ (26) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അഖിലിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിക്കുകയും ദേഹത്തേക്കു കല്ലെടുത്തിടുകയും ചെയ്തുവെന്നാണു വിവരം. വീടിനോടുചേർന്ന് പെറ്റ്‌ഷോപ് നടത്തുകയായിരുന്നു അഖിൽ. ഇവിടെനിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്.

കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു പിന്നിലെന്നാണു സൂചന.

Leave a Reply

Your email address will not be published. Required fields are marked *