തിരുവനന്തപുരം: റേഷന്‍ കടകളിലെ ഭക്ഷ്യധാന്യ വിതരണങ്ങളില്‍ നടക്കുന്ന തട്ടിപ്പ് തടയാന്‍ കടകളില്‍ വെച്ചിരുന്ന ഇപോസ് മെഷീനില്‍ വന്‍ തട്ടിപ്പ്. ഭക്ഷ്യധാന്യം വാങ്ങാത്തവരുടെ വിഹിതവും ഇപോസ് മെഷീനില്‍ രേഖപ്പെടുത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അമ്പതോളം ലൈസന്‍സ് സിവില്‍ സപ്ലൈസ് ഓഫീസ് സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, ഇപോസില്‍ രേഖപ്പെടുത്താതെ ധാന്യങ്ങള്‍ മറിച്ചുവിറ്റ് ലാഭമുണ്ടാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *