നടി റിതാ ബാദുരി(62) അന്തരിച്ചു. സിനിമസീരിയല്‍ രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു താരം. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 സിനിമകളില്‍ വേഷമിട്ട റിതാ ബാദുരി 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. സ്റ്റാര്‍ ഭാരത് ചാനലിലെ ‘നിംകി മുഖ്യ’ എന്ന പരമ്ബരയിലെ മുത്തശ്ശി വേഷം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. 1955 നവംബറില്‍ ജനിച്ച റിതാ ബാദുരി കുംകും, ചോട്ടി ബാഹു, അമനത് തുടങ്ങിയ നിരവധി ടിവി പരമ്ബരകളില്‍ വേഷമിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *