കൊച്ചി: ക്യാമ്ബസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും ഹൈകോടതി. ക്യാമ്ബസ് രാഷ്ട്രീയത്തിന്റെ പേരില്‍ ഇനി ഒരു ജീവന്‍ പോകാന്‍ പാടില്ലെന്നും ഹൈകോടതിപറഞ്ഞു. ക്യാമ്ബസ് രാഷ്ട്രീയം നിരോധിക്കണം എന്ന ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഹൈകോടതിയുടെ പരാമര്‍ശം.
കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ സ്വദേശി എല്‍. എസ് അജോയി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് ഹരജി. അഭിമന്യവിന്റെ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും കാമ്ബസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *