ജിയോ ഫോണ്‍ 2 വിനെതിരെ മൊബൈല്‍ അസോസിയേഷന്‍

ജിയോ ഫോണ്‍ 2 വിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ കൂട്ടായ്മയായ ടി.എം.എ (ദി മൊബൈല്‍ അസോസിയേഷന്‍)രംഗത്ത്. ഇന്ത്യന്‍ വിപണിയിലെ ഫീച്ചര്‍ഫോണ്‍ കമ്പനികളുടെ വിപണി തകര്‍ക്കുക മാത്രമല്ല മെയ്ക്ക് ഇന്‍ ഇന്ത്യ ആശയത്തെ ഇത് അട്ടിമറിക്കുമെന്നും ടി.എം.എ പറയുന്നു.

ഇന്ത്യന്‍ സാങ്കേതിക പുരോഗതിക്ക് വലിയ സംഭാവന നല്‍കുന്നു എന്ന് അവകാശപ്പെടുന്ന ജിയോയുടെ ജിയോ ഫോണ്‍ 2 ഇന്ത്യന്‍ ഉല്‍പ്പന്നമല്ലെന്ന് ടിഎംഎ പറയുന്നു. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ ഫോണ്‍ 2 ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് കമ്പനി തീരുമാനം. കസ്റ്റംസ് നികുതിയില്ലാതെയാണ് ഈ ഇറക്കുമതി.

ഒപ്പം ഇന്ത്യന്‍ മൊബൈല്‍ കമ്പനികളുടെ വിപണി ജിയോ ഫോണ്‍ 2 തകര്‍ക്കുമെന്നും ടി.എം.എ ആശങ്കപ്പെടുന്നു. ഇന്റല്‍, ഐടെല്‍, ജിവി മൊബൈല്‍, കാര്‍ബണ്‍, ലാവ, മൈക്രോമാക്‌സ് തുടങ്ങിയ നൂറോളം കമ്പനികളെയാണ് ഇത് ബാധിക്കുക. എന്നാല്‍ അന്താരാഷ്ട്ര കമ്പനികളായ ആപ്പിള്‍, സാംസങ് ചൈനീസ് ഭീമന്മാരായ ഷവോമി, ഒപ്പോ, വിവോ എന്നീ കമ്പനികള്‍ക്ക് കാര്യമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. ഇത് പുതിയ ഇന്ത്യന്‍ നിക്ഷേപകരെ നിരുത്സാഹപ്പെടുത്തുമെന്നും ടി.എം.എ വിലയിരുത്തുന്നു. ഓഗസ്റ്റ് 15നാണ് ജിയോ ഫോണ്‍ 2 ഇന്ത്യന്‍ വിപണിയില്‍ എത്തുക. 2,999 രൂപയാണ് ഫോണിന്റെ വില.

Leave a Reply

Your email address will not be published. Required fields are marked *