ന്യൂഡല്‍ഹി: ആറുവയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി 24കാരന്‍. നാടോടിയായി തെരുവില്‍ കഴിയുന്ന 24 കാരനാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ മിന്‍േറാ റോഡിന് സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയെ തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ്ത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷതമേറ്റതായും നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് പെണ്‍കുട്ടിയെ വിധേയയാക്കേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയച്ചതായി ഡല്‍ഹി വനിതാ കമ്മീഷന്‍ സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു. ജൂലൈ 14 ന് കാളി മന്ദിറിനു സമീപത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങള്‍ നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കാണ്ടെത്താനായില്ല.

രാത്രിയോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ സമീപപ്രദേശത്തുനിന്നും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് ധനസഹായവും കുടുംബത്തിന് പുനരധിവാസവും ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്നും സ്വാതി മാലിവാള്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *