കണ്ണൂര്‍: ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി സീനു (45) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റ 15 യാത്രക്കാരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ള മൂന്നു ആളുകളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ആന്ധ്രയില്‍ നിന്നുള്ള 45 ഓളം തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 3.45 ഓടെ പുതിയതെരു ഗണപതി മണ്ഡപത്തിന് സമീപമാണ് അപകടം. പുലര്‍ച്ചെയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *