തിരുവനന്തപുരം: വ്യാജ ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം നടത്തത്തുകയും കൊല്ലപ്പെട്ട കുട്ടിയുടെ പേര് പരസ്യമാക്കുകയും ചെയ്ത പ്രതികള്‍ക്കെതിരെ പോക്‌സോ നിയമം ചുമത്താന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി.

കാശ്മീരില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രവും പേരുമുളള പ്ലക്കാര്‍ഡുകളേന്തിയായിരുന്നു ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തിയത്.
വാഹനങ്ങള്‍ ആക്രമിക്കുകയും സ്ഥാപനങ്ങള്‍ കൊളളയടിക്കുകയും ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കത്വാപെണ്‍കുട്ടിയുടെ പേരുവിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെയും പോക്‌സോ നിയമപ്രകാരം കേസെടുക്കാനാണു നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *