ന്യൂയോര്‍ക്ക്: ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. ഇതോടെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ് മാറി. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തില്‍ ഓഹരി മൂല്യം കുതിച്ചുയര്‍ന്നതോടെ ജെഫ് ബെസോസിന്റെ ആസ്തി 150 ബില്യണ്‍ ഡോളര്‍ കടന്നുവെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് വ്യക്തമാക്കി.

ലോകസമ്പന്നരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ബില്‍ ഗേറ്റ്‌സിന്റെ ആസ്തിയേക്കാള്‍ 55 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. 149 ബില്യണ്‍ ഡോളറാണ് ബില്‍ ഗേറ്റ്‌സിന്റെ ആസ്തി.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയാണ് ബെസോസ് അടിച്ചുമാറ്റിയത്.

ഫോബ്‌സ് മാസികയുടെ പുതിയ കണക്ക് പ്രകാരം 9070 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് ബെസോസിനുള്ളത്. ആമസോണിന്റെ ഓഹരികള്‍ക്ക് വിലകൂടിയതാണ് ബെസോസിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കിയത്. 1.8 ശതമാനം വര്‍ധനവാണ് ആമസോണിന്റെ ഓഹരികള്‍ക്കുണ്ടായത്.മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്.

Leave a Reply

Your email address will not be published. Required fields are marked *