തൃശൂരിൽ തോറ്റതിന് ക്രിസ്തു ദേവന്റെ നേർക്ക്; സുരേഷ് ഗോപി ജയിച്ചതിന് പിന്നാലെ ക്രിസ്തു ദേവന്റെ ചിത്രത്തെ മോർഫ് ചെയ്ത് അപമാനിച്ച ഇടതു നിരീക്ഷൻ റെജി ലൂക്കോസിനെതിരെ പരാതി

ഇടത് നിരീക്ഷകൻ റെജി ലൂക്കോസിനെതിരെ reji-lukose പരാതിയുമായി സിറോ മലബാർ സഭാ പ്രൊലൈഫ് . ക്രിസ്തുവിനെ വികൃതമായി അവതരിപ്പിച്ചത് വേദനയുളവാക്കുന്നത്. മതപരമായ പ്രതീകങ്ങളെ അവഹേളിക്കുന്ന പ്രവണതയെ ശക്തമായ നിയമനടപടികളിലൂടെ സർക്കാർ നേരിടണമെന്നും പ്രൊലൈഫ് ആവശ്യപ്പെട്ടു.

ക്രിസ്തുവിന്‍റെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേർത്ത ചിത്രമാണ് തൃശ്ശൂരിലെ ബി.ജെ.പി വിജയത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടാൻ റെജി ലൂക്കോസ് ഉപയോഗിച്ചത്. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.

‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.സംഭവം വിവാദമായതോടെ  റെജി ലൂക്കോസ് പോസ്റ്റ് നീക്കം ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *