തിരുവനന്തപുരം: വഞ്ചിയൂരിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള മദ്യവില്‍പ്പനശാലയില്‍ നിന്ന് മുന്തിയ ഇനം മദ്യവും ഔട്ട്‌ലെറ്റില്‍ സൂക്ഷിച്ചിരുന്ന പണവും അപഹരിച്ചു. വഞ്ചിയൂര്‍ ചെട്ടിക്കുളങ്ങരക്ക് സമീപം പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പ്പനശാലയിന്‍ നിന്നാണ് പതിനയ്യായിരത്തില്‍പ്പരം രൂപയുടെ മദ്യം മോഷ്ടിച്ചത്.

പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കൂടാതെ മേശയില്‍ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *