ന്യൂഡല്‍ഹി : ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അപലപനീയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. വാട്‌സ് ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് പലപ്പോഴും ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കലാശിക്കുന്നത്. അതിനാല്‍ വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ സമൂഹ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു. വിഷയത്തില്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും രാജ് നാഥ് സിങ് പറഞ്ഞു.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുന്നതിനിടെ ഇതിനെതിരെ പ്രചാരണങ്ങളുമായി സമൂഹ മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു. അതേസമയം പ്രചരണങ്ങള്‍ ശക്തമാകുമ്പോഴും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *