വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ടുകള്‍

ന്യൂഡല്‍ഹി: നൂറു രൂപയുടെ പുതിയ കറന്‍സി നോട്ട് വരുന്നു നിറം വയലറ്റ് ആയിരിക്കും. നിലവിലുള്ള നൂറു രൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ട്. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ എന്ന ചരിത്ര സ്മാരകത്തിന്റെ ചിത്രം നോട്ടിന്റെ പിന്‍ഭാഗത്ത് ആലേഖനം ചെയ്യും.

അച്ചടി തുടങ്ങി. മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചത്. സൂക്ഷ്മമായ സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് പുതിയ നൂറു രൂപ നോട്ട്. പത്തു രൂപ നോട്ടിനെക്കാള്‍ വലിപ്പമുണ്ടാകും.

നിലവിലെ നൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാതെയാണ് പുതിയ നോട്ട് അവതരിപ്പിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആര്‍.ബി.ഐ. പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *