പാലക്കാട്: സംസ്ഥാനത്ത് ചരക്ക് ലോറി ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല സമരം തുടങ്ങി. ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ലോറി ഉടമകള്‍ അഖിലേന്ത്യ തലത്തില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ചരക്ക് ലോറി സമരത്തിന് പിന്തുണയുമായാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ചരക്ക് വാഹനങ്ങള്‍ പണി മുടക്കുന്നത്.

ഇന്ധന ടാങ്കറുകള്‍, ഗ്യാസ് ടാങ്കറുകള്‍, ഓക്‌സിന്‍ വാഹനങ്ങള്‍, തപാല്‍വാഹനങ്ങള്‍ തുടങ്ങിയവയെ സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. സമരം നീണ്ടുപോയാല്‍ അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *