ബാഗ്ദാദ്: സിറിയയിലെ അതിര്‍ത്തിയില്‍ ഐഎസ് ഭീകരരെ തുരത്താന്‍ ഇറാക്ക് വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ നിരവധി ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായായും റിപ്പോര്‍ട്ടുകളുണ്ട്. ഇറാക്കിന്റെ എഫ്16 ഫൈറ്റര്‍ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്.
ഐഎസ് ഭീകരര്‍ തങ്ങളുടെ സൈനികര്‍ക്കു ഭീഷണിയായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അറിയച്ചതിനു തൊട്ടു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.
