ഇനി പ്രവാസികള്‍ക്ക് ഇന്ത്യന്‍ അംബാസഡറെ കണ്ട് പരാതികള്‍ അറിയിക്കാം; ജൂണ്‍ 28ന് ഓപ്പണ്‍ ഹൗസ്

മസ്‌കറ്റ്; ഒമാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരില്‍ കണ്ട് പരാതികള്‍ അറിയിക്കാനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്താനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പണ്‍ ഹൗസ് 2024 ജീണ്‍ 28 വെള്ളിയാഴ്ച് നടക്കുമെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.

മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ ആരംഭിക്കുന്ന ഓപ്പണ്‍ ഹൗസില്‍ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാന്‍ കഴിയും.

ഇന്ത്യന്‍ സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പണ്‍ ഹൗസ് വൈകുന്നേരം നാല് മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *