കോഴിക്കോട്: സിവില്‍ സര്‍വീസ് പരീക്ഷ എഴുതുന്നവര്‍ക്കായി സൗജന്യ ശില്‍പ്പശാല സംഘടിപ്പിക്കുന്നു. മത്സര പരീക്ഷാ പരിശീലന രംഗത്തെ പ്രമുഖരായ ഡയറക്ഷന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഭാഗമായ ഡയറക്ഷന്‍ ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ ആണ് സംഘാടകര്‍. സ്റ്റഡി സര്‍ക്കിളിന്റെ ചീഫ് മെന്ററും ഡയറക്ടറുമായ റിട്ട. സി.കെ. രാമചന്ദ്രനു പുറമെ ഐഎഎസ്, ഐആര്‍എസ് ഉദ്യോഗസ്ഥരും ക്ലാസ് നയിക്കും.
സിവില്‍ സര്‍വീസ് പരീക്ഷയിലെ പുതിയ പ്രവണതകള്‍, പഠനത്തില്‍ ശ്രദ്ധിക്കേണ്ട പ്രത്യേക മേഖലകള്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും.. 22 ന് രാവിലെ 9.30 മുതല്‍ 12.30 വരെ മാവൂര്‍റോഡിലെ കെ.പി.കേശവമേനോന്‍ ഹാളിലാണ് ശില്‍പ്പശാല. വിവരങ്ങള്‍ക്ക് ഫോണ്‍: 9074556698, 7025257777, 8907777456.
