കോഴിക്കോട്: കേരള തീരത്തു 3 മീറ്റര്‍ വരെ ഉയരത്തില്‍ ഉള്ള തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. മീന്‍പിടുത്തക്കാരും തീരദേശനിവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളുടെ തീരപ്രദേശങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്. വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട്.
തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്.
തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്നും നിര്‍ദ്ദേശം ഉണ്ട് .
ബോട്ടുകള്‍ തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടു പോകുന്നത് ഒഴിവാക്കാനും മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ ഈ പ്രതിഭാസത്തിന്റെ ശക്തി വളരെ കുറവായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
