പട്ടാമ്പി: പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്‌നാട് സ്വദേശിനി മരിച്ചു. തമിഴ്‌നാട് വില്ലപ്പുരം മൂപ്പനൂര്‍ കോവിലില്‍ സുമതി (40) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച രാവിലെ ആറ് മണിയോടെ ജോലിക്ക് പോകാനായി പാളം മുറിച്ച് കടക്കവേയാണ് അപകടം. ഈസമയം ഇതുവഴി കടന്നുപോയ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *