ലണ്ടന്‍ : വനിതാ ഹോക്കി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഇന്ന്. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ വിജയം നേടാനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ശനിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം 6.30നാണ് മത്സരം.

അടുത്തിടെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ റാണി രാംപാല്‍ വ്യക്തമാക്കി.

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ജയത്തോടെ തുടങ്ങാന്‍ പൂള്‍ ബിയില്‍ ഇംഗ്ലണ്ടിനെ കൂടാതെ അയര്‍ലന്‍ഡ്, യുഎസ്എ എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 26ന് അയര്‍ലന്‍ഡിനെതിരെയും ജൂലൈ 29ന് യുഎസ്എയെയും ഇന്ത്യ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *