കല്‍പ്പറ്റ: മേപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയ സാഹചര്യത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും സംയുക്തമായി തെരച്ചില്‍ തുടങ്ങി. എമറാള്‍ഡ് ഗ്രൂപ്പിന്റെ കൈവശം മേപ്പാടി പഞ്ചായത്തിലെ തൊള്ളായിരത്തിലുള്ള ഏലത്തോട്ടത്തില്‍ നിര്‍മാണത്തിലുള്ള കെട്ടിടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പശ്ചിമബംഗാള്‍ സ്വദേശികളെയാണ് നാലംഗ സായുധസംഘം ബന്ദികളാക്കിയത്.

35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം രാവിലെ മേപ്പാടിയിലെത്തി. ബന്ധികളാക്കിയിരുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളും രക്ഷപ്പെട്ടിരുന്നു. സായുധസംഘത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ മേപ്പാടി പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ട്. സായുധസംഘം മാവോവാദികളെങ്കില്‍ രാത്രിതന്നെ വനത്തിലേക്കു കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *