അട്ടപ്പാടിയിൽ പോലീസുകാരൻ ഉൾപ്പെടെ രണ്ടുപേർക്ക് ഒഴുക്കിൽപ്പെട്ട് ദാരൂണാന്ത്യം

 

അഗളി: അട്ടപ്പാടി ഇടവാണിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ രണ്ട് ആദിവാസി യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അഗളി സ്റ്റേഷനിലെ ഇടവാണി സ്വദേശി മുരുകന്‍ (29), മേലെ ഭൂതയാര്‍ സ്വദേശി കാക്കനെന്ന കൃഷ്ണന്‍ ( 52) എന്നിവരാണ് വരഗാറില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

ഇടവാണി ഊരിലേക്കെത്താന്‍ വരഗാര്‍ പുഴക്ക് കുറുകെ പാലങ്ങളില്ലാത്തതിനാലാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടതെന്ന് ആരോപിച്ച് ഊരുകാര്‍ മൃതദേഹമായി പ്രതിഷേധിച്ചു. നാല് ദിവസം മുമ്പ്‌ ഊരിലേക്ക് പോയതായിരുന്നു മുരുകന്‍.

സ്റ്റേഷനിലേക്ക് ജോലിക്കെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഊരിലേക്ക് പോകുന്ന വഴി ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന് നിഗമനത്തില്‍ തിരച്ചില്‍ നടത്തിയത്. മുരുകന്റെ സുഹൃത്താണ് കൃഷ്ണനും മുരുകനും ഊരിലേക്ക് പോയ വിവരം പോലീസിന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *