തിരുവനന്തപുരം: എസ്. ഹരീഷിന്റെ ‘മീശ’ നോവലിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ഹരിഷിനെ അനുകൂലിച്ച് പോസ്റ്റിട്ടതിനെതിരെ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ അസഹിഷ്ണുത ആളിക്കത്തുകയാണെന്നും, എന്നാല്‍ ഇതുകൊണ്ടൊന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെയും തളച്ചിടാമെന്ന് ആരും കരുതരുതെന്നും എം എ ബേബി പറഞ്ഞു.

നിങ്ങള്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ മരണം പിന്നിലുണ്ടെന്ന് അറിയാം, എങ്കിലും നിങ്ങളുടെ തോക്കുകളെ ഞങ്ങള്‍ ഭയപ്പെടില്ല, മരണം എന്നാലായാലും ഉണ്ടാകും, പക്ഷേ അതൊരിക്കലും അപകടമരണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിര്‍മാല്യത്തില്‍ എം.ടിയും ചിന്താവിഷ്ടയായ സീതയില്‍ കുമാരനാശാനും, പ്രേമസംഗീതത്തില്‍ ഉള്ളൂരും കാണിച്ച ധൈര്യം ഉള്‍ക്കൊണ്ടുകൊണ്ട് ഭീഷണികളോട് മീശ പിരിക്കാന്‍ ഹരീഷിനാകണമെന്നും ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *