ഇരിങ്ങാലക്കുട: സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. വിധവയുടെ വീട്ടില്‍ പോയതിനെ ചോദ്യംചെയ്ത് ഭാര്യയുടേയും മകളുടേയും മുന്നിലിട്ട് അഞ്ചംഗ സംഘം ഗൃഹനാഥനെ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ഇരിങ്ങാലക്കുട കല്‍പറമ്ബ് സ്വദേശി ബേബിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്.

മര്‍ദ്ദിച്ചവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ആത്മഹത്യയെക്കുറിച്ച് ബേബിതന്നെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ ബേബി സിപിഎം പ്രവര്‍ത്തകന്‍ കൂടിയാണ്. വീട്ടില്‍ക്കയറി മര്‍ദ്ദിച്ചവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *