ന്യൂഡല്‍ഹി: ആണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമക്കേസുകളിലെ പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് കേന്ദ്രം. ഇതിനായി നിയമഭേദഗതിയ്ക്കുള്ള നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുമെന്ന് ദേശീയ വനിതാ ശിശുക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍.

2012ലെ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദ്ദേശത്തിന് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അധികൃതര്‍ തയ്യാറായില്ല. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമമാണ് പോക്‌സോ.

അതേസമയം, 12 വയസിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി വധശിക്ഷ വരെ നല്‍കാവുന്ന വിധത്തില്‍ പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.

Leave a Reply

Your email address will not be published. Required fields are marked *