ആലുവ: ആലുവ-മൂന്നാര്‍ റോഡിലെ ചൂണ്ടിയില്‍ വാഹനത്തില്‍ നിന്ന് ഡീസല്‍ ചോര്‍ന്നതില്‍ തെന്നി അഞ്ചു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഇതുവഴി പോയ ഏതോ ഒരു വാഹനത്തിന്റെ ഇന്ധന ടാങ്കില്‍നിന്ന് ചോര്‍ന്ന ഡീസല്‍ 50 മീറ്ററോളം പ്രദേശത്തു പരന്നിരുന്നു. ഇതില്‍ തെന്നിയാണ് അഞ്ചോളം ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് ആലുവയില്‍നിന്ന് അഗ്‌നിരക്ഷാ സേനയെത്തി റോഡു കഴുകി വൃത്തിയാക്കി.
2018-07-24
