ന്യൂഡല്‍ഹി : പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിടിവാശിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരെ വേണമെങ്കിലും പരിഗണിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. നേരത്തെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ തീരുമാനം.

പ്രതിപക്ഷ നേതാക്കളില്‍ ആരെ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാം. നേതൃസ്ഥാനത്തിന് പിടിവാശിയില്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും പരിഗണിക്കാം രാഹുല്‍ ഗാന്ധി പറഞ്ഞു.

മമതാ ബാനര്‍ജിയോ, മായാവതിയോ അടക്കം ആരും പ്രധാനമന്ത്രി ആകുന്നതിനോടും എതിര്‍പ്പില്ലെന്നും രാഹുല്‍ വ്യക്തമാക്കി. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തില്‍ വരാതിരിക്കാനായി എന്തു വിട്ടു വീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാവുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *