കോഴിക്കോട്: ചരക്ക് വാഹനങ്ങള്‍ക്ക് നേരെ അക്രമണം. കുറ്റ്യാടി ചുരത്തിലൂടെ കോഴിക്കോട് വടകര ഭാഗങ്ങളിലേക്ക് വരികയായിരുന്ന ചരക്ക് വാഹനങ്ങള്‍ക്ക് നേരെ ഇന്നലെ രാത്രിയാണ് അക്രമമുണ്ടായത് 9ആം വളവില്‍ വച്ചാണ് പ്രധാനമായും കല്ലേറുണ്ടായത്.

പതിനാല് വാഹനങ്ങള്‍ക്ക് കേട്പറ്റി. 5 വാഹനങ്ങളുടെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നു. ഇതില്‍ കണ്ണാടക ആന്ധ്ര തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും വന്ന വാഹനങ്ങളും അക്രമത്തിനിരയായി. കര്‍ണ്ണാടകയില്‍ നിന്നും പച്ചക്കറിയുമായ് വരുന്ന വാഹനങ്ങള്‍ക്കാണ് പ്രധാനമായും കേട് പറ്റിയ തെന്ന് നാട്ടുകാര്‍ പറയുന്നു

ചുരമിറങ്ങി വന്ന വാഹന ള്‍ 5 എണ്ണം മാത്രമാണ് തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കി പോയത് മറ്റുള്ളവര്‍ ദയത്തോടെ പ്രദേശം വിട്ട് പോവുകയും ചെയ്തു തൊട്ടില്‍പ്പാലം പോലീസും നാട്ടുകാരും ചുരത്തില്‍ പരിശോധന നടത്തിയെങ്കിലും അക്രമികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുറ്റ്യാടി ചുരത്തില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് പോലീസിന്റെ സ്ഥിരം സംവിധാനം ഉണ്ടാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *