ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ സഹതടവുകാര്‍ ആക്രമിച്ചെന്ന വാര്‍ത്ത നിഷേധിച്ച് അഭിഭാഷകന്‍ ജോണ്‍ തെയ്‌സ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ജോണ്‍ പറഞ്ഞു.

അമേരിക്കയിലെ ജയിലില്‍ കഴിയുന്ന കോള്‍മാന് സഹപ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രി ഐ സി യു വിലേക്ക് മാറ്റിയെന്നായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നത്.

എന്നാല്‍ ഹെഡ്‌ലി ആശുപത്രിയിലില്ലെന്നും എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താനാകില്ലെന്നുമാണ് അഭിഭാഷകന്‍ അറിയിച്ചത്. താന്‍ ഹെഡ്‌ലിയുമായി നിത്യവും സംസാരിക്കാറുണ്ടെന്നും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നതുപോലൊരു സംഭവം നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഷയത്തെ കുറിച്ച് പ്രതികരിക്കാന്‍ യു.എസ് അധികൃതര്‍ വിസമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *