അങ്കമാലി: ബാങ്കില്‍ നിന്നും ലഭിച്ച നൂറ് രൂപാ നോട്ടുകളുടെ കൂട്ടത്തില്‍ അച്ചടി തകരാറുള്ള നോട്ടുകള്‍. മൂന്ന് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന ഒരു നോട്ടും, രണ്ട് നോട്ടിന്റെ ഭാഗങ്ങള്‍ ചേര്‍ന്ന മറ്റൊരു നോട്ടുമാണ് എളവൂര്‍ പാലമറ്റത്ത് അറയ്ക്കലാന്‍ എ.ഡി.വില്‍സന് ലഭിച്ചത്.

ഒരു നോട്ടിന്റെ ഒരേ വശത്ത് മൂന്നിടത്ത് നൂറ് എന്ന് അക്കത്തില്‍ എഴുതിയതും മൂന്നിടത്ത് അശോക ചക്രവുമുള്ള നിര്‍മാണ തകരാറുള്ള നോട്ടുകളാണ് ബാങ്കില്‍ നിന്നും ലഭിച്ചത്.

നിര്‍മാണ തകരാറുള്ള നോട്ടുകള്‍ ശേഖരിക്കുന്ന ഷൈജു കുടിയിരിപ്പിലിന് ഈ നോട്ടുകള്‍ കൈമാറി. കേരള ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി അംഗം കൂടിയാണ് ഷൈജു. ഇത്തരത്തില്‍ അച്ചടി തകരാറുള്ള നാനൂറോളം നോട്ടുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *