ഭോപ്പാല്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനൊരുങ്ങി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ക്കായി പണം പിരിച്ചെടുക്കുന്നതിനായി പ്രവര്‍ത്തകര്‍ക്ക് കൂപ്പണുകളുള്‍പ്പെടെ വിതരണം ചെയ്യാനാണ് പാര്‍ട്ടി നീക്കം.

230 മണ്ഡലങ്ങളില്‍ നിന്നായി 46 കോടി രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. ഓഗസ്റ്റ് ഒന്നു മുതല്‍ 30 വരെ ഓരോ മണ്ഡലങ്ങളില്‍ നിന്നും 20 ലക്ഷം രൂപ വീതം പിരിച്ചെടുക്കണം. ഇതിനായി 200, 500, 1000, 2000 രൂപയുടെ കൂപ്പണുകളാണ് അച്ചടിക്കാനാണ് തീരുമാനം. ഇത് പ്രവര്‍ത്തകര്‍ക്ക് നല്‍കി പണം സ്വരൂപിച്ച് നാലാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാമെന്നാണ് കരുതുന്നതെന്ന് ബിജെപി വക്താവ് രാഹുല്‍ കോത്താരി പറഞ്ഞു.

സാധാരണക്കാരുടെ അനുഗ്രഹമാണ് പാര്‍ട്ടിയുടെ ബലം. കോണ്‍ഗ്രസ് നടത്തുന്നതുപോലെ അഴിമതി കാണിച്ച് പണം ശേഖരിക്കേണ്ട ആവശ്യം ബിജെപിക്കില്ല. എല്ലാ ജില്ലകളിലും പണം സ്വരൂപിക്കുന്നതിനായി ഒരു നേതാവ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *